രജനിയെയും കമലിനെയും പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ

single-img
17 August 2020

തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളായ രജനീകാന്തിനെയും കമൽഹാസനെയും കോൺഗ്രസിലേക്ക് ക്ഷണിച്ച് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ എസ് അള​ഗിരി. ഒരേ മനസുള്ള ഇരുവർക്കും ഏത് സമയത്തും പാർട്ടിയിലേക്ക് സ്വാഗതം എന്നായിരുന്നു അള​ഗിരി പറഞ്ഞത്.

രജനിയും കമലും കോൺഗ്രസ് ആശയങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ ഇനിയും ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.