ജില്ലാ ഭരണകൂടം ഏറ്റെടുത്തു: പൊലീസ് ഗേറ്റ് പൊളിച്ച് അകത്തു കടന്നു

single-img
17 August 2020

സഭാതർക്കം രൂക്ഷമായ മുളന്തുരുത്തി മാർതോമൻ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. പൊലീസ് പള്ളിയുടെ ​ഗേറ്റ് പൊളിച്ച് അകത്തേക്ക് കടന്നു. ​ഉപവാസ പ്രാർഥനായ‍ജ്ഞം നടത്തിയ യാക്കോബായ വൈദികരടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. 

പള്ളി താത്കാലികമായി പൂട്ടാൻ ഹൈക്കോടതി കലക്ടറോട് നിർദേശിച്ചിരുന്നതിൻ്റെ അടിസ്ഥാനത്തിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. ഗേറ്റ് മുറിച്ചു മാറ്റിയാണ് പൊലീസ് പള്ളിക്കുള്ളിൽ കയറിയത്. സംഘർഷത്തിൽ വൈദികർക്കും വിശ്വാസികൾക്കും ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

മുൻനിരയിൽ മെത്രാപ്പോലീത്തമാർ പ്രതിഷേധത്തിന് നേതൃത്വം നൽകി ജോസഫ് മാർ ഗ്രിഗോറിയോസ്. ഹൃദ്രോഗിയായ മാർ പോളികാർപോസിനെ മർദിച്ചതായും ഐസക് മാർ ഒസ്താത്തിയോസിനെ വലിച്ചിഴച്ചെന്നും ആരോപണമുയർന്നു. 

ചർച്ച നടക്കുന്നതിനിടെയാണ് പുലർച്ചെ അഞ്ച് മണിയോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. അറസ്റ്റ് ചെയ്തവരെ വിവിധ കേന്ദ്രങ്ങളിലേക്ക് നീക്കി പള്ളി താത്കാലികമായി പൂട്ടാൻ ഹൈക്കോടതി കലക്ടറോട് നിർദേശിച്ചിരുന്നു. ഹൈക്കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതുവരെ സമയം ചോദിച്ചിരുന്നു. ഇതുപോലും അനുവദിക്കാതെയാണ് പൊലീസ് കടന്നുകയറിയതെന്നുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.