രമേശ് ചെന്നിത്തലയുടെ വസതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാർക്ക് കൊവിഡ്

single-img
17 August 2020

സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കൻ്റോൺമെൻ്റ് ഹൗസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരിശോധന ഫലത്തില്‍ രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതോടുകൂടി അവിടെയുള്ള 12 പോലീസുകാര്‍ ക്വാറൻ്റൈനിൽ പോയി.

ക്വാറൻ്റൈനിൽ പോയവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും വരുന്നുണ്ട്. അതേസമയം, കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പൂജപ്പുര ജയിലില്‍ ഇന്ന് 114 പേര്‍ക്കും രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇവിടെ 363 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു.