മലയാളി നഴ്സ് ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ: പോസ്റ്റുമോർട്ടം നടത്താൻ തയ്യാറാകാതെ ആശുപത്രി അധികൃതർ

single-img
17 August 2020

കർണ്ണാടകയിൽ മലയാളി നഴ്സിനെ ജോലി ചെയ്യുന്ന ആശുപത്രിയിൽ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തി സംഭവത്തിൽ ദുരൂഹത. കൊല്ലം എഴുകോൺ എടക്കോട് ഐശ്വര്യയിൽ ശശിധരന്റെ മകൻ അതുൽ ശശിധരൻ (26) ആണ് മരിച്ചത്. മൃതദേഹം മാരത്തഹള്ളി സക്ര വേൾഡ് ആശുപത്രിയിയിലെ കോവിഡ് കെയർ ഐസിയുവിന്റെ ശുചിമുറിയിലാണ് കണ്ടെത്തിയത്. 

അതുലിനെ ശുചിമുറിയിൽ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയെന്നും ഹൃദയാഘാതം സംഭവിച്ചു എന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് മാരത്തഹള്ളി പൊലീസിൽ പരാതി നൽകി. പോസ്റ്റുമോർട്ടം നടത്താൻ തയാറായില്ലെന്നും ശീതീകരണ സംവിധാനമുള്ള ആംബുലൻസ് വിട്ടുനൽകിയില്ലെന്നും ആരോപിച്ച് പിതാവ് രംഗത്തെത്തിയിട്ടുണ്ട്. 

അതുൽ രണ്ട് വർഷമായി ഈ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ കർണാടക സംസ്ഥാന പ്രസിഡന്റ് രഞ്ജിത് സ്കറിയ, ജന. സെക്രട്ടറി ജിജോ മൈക്കിൾ എന്നിവരും ആവശ്യപ്പെട്ടു.

സംസ്കാരം നാട്ടിൽ നടത്തി. മാതാവ്: വത്സല കുമാരി. സഹോദരൻ: എസ് ആരോമൽ.