രാമായണ മാസത്തിൽ രക്ഷസൻമാർക്ക് ശക്തി ക്ഷയമുണ്ടാകുമെന്ന് സുധാകരൻ മനസിലാക്കണം: കെ സുരേന്ദ്രൻ

single-img
17 August 2020

രാമായണ മാസത്തിൽ രക്ഷസൻമാർക്ക് ശക്തി ക്ഷയമുണ്ടാകുമെന്ന് മന്ത്രി ജി സുധാകരൻ മനസിലാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതേവരെ സിപിഎമ്മിന്റെ നേതാക്കളെല്ലാം ശിവശങ്കരനെ ന്യായീകരിക്കുകയായിരുന്നു. പക്ഷെ ഇപ്പോൾ സുധാകരൻ ശിവശങ്കരനെ ബലികൊടുത്ത് മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

സംസ്ഥാന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ വഞ്ചകനാണെങ്കിൽ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞിവെച്ചവനാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കുറ്റാരോപിതനായ ശിവശങ്കരൻ രാജ്യദ്രോഹ കുറ്റം ചെയ്തത് മുഖ്യമന്ത്രി അറിയാതെയാണ് എങ്കിൽ 12 ദിവസം എന്തിനാണ് അയാളെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിർത്തിയത് എന്നും സുരേന്ദ്രൻ ചോദിക്കുന്നു . സ്വപ്ന സുരേഷുമായി ശിവശങ്കരന് മാത്രമല്ല മുഖ്യമന്ത്രിക്കും ബന്ധമുണ്ടെന്ന അന്വേഷണസംഘത്തിൻ്റെ റിപ്പോർട്ട് വന്ന സ്ഥിതിക്ക് മുഖ്യമന്ത്രി എങ്ങനെ വിശുദ്ധനാകുംമെന്നും സുരേന്ദ്രൻ ചോദിച്ചു.