‘ദൃശ്യം’ ഹിന്ദി റീമേക്ക് സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു

single-img
17 August 2020

മോഹൻലാൽ നായകനായി മലയാളത്തിൽ സൂപ്പർഹിറ്റ് ആയിത്തീർന്ന ‘ദൃശ്യം’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് (50 ) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നനിഷികാന്ത് ഹൈദരാബാദിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരിക്കുന്നത്.

ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖാണ് നിഷികാന്തിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. എന്നാൽ, നേരത്തെ നിഷികാന്ത് മരിച്ചതായുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചപ്പോൾ റിതേഷ് തന്നെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

2005ല്‍ ‘ഡോംബിവാലി ഫാസ്റ്റ്’ എന്ന മറാത്തി സിനിമയിലൂടെയായിരുന്നു ചലചിത്ര ലോകത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് മുംബൈ ബോംബ് സ്‌ഫോടനത്തെ ആധാരമാക്കി 2008ല്‍ പുറത്തിറങ്ങിയ മുംബൈ മേരി ജാന്‍ ആണ് നിഷികാന്ത് സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് സിനിമ.