‘ജന്മദിനാശംസകള്‍ മൈ ലവ്’; പ്രിയപത്നിക്ക് പിറന്നാൾ ആശംസകളുമായി ചെമ്പൻ വിനോദ്

single-img
17 August 2020

തന്റെ പ്രിയ പത്നിക്ക് ജന്മദിന ആശംസകള്‍ പങ്കുവച്ച് നടന്‍ ചെമ്പന്‍ വിനോദ്. സോഷ്യല്‍ മീഡിയയില്‍ ഭാര്യ മറിയത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ചെമ്പന്റെ ആശംസ അറിയിക്കല്‍. “സന്തോഷം നിറ‍ഞ്ഞ ജന്മദിനാശംസകള്‍ മൈ ലവ്” എന്നാണ് അദ്ദേഹം ചിത്രത്തോടൊപ്പം എഴുതിയത്.

ഇതിന് പിന്നാലെതന്നെ സുഹൃത്തുക്കളും താരങ്ങളും ആശംസകളുമായെത്തി. നടന്‍ന്മാരായ വിനയ് ഫോര്‍ട്ട്, മിഥുൻ, നദി കൃഷ്ണപ്രഭ തുടങ്ങിയ താരങ്ങളും കമന്റില്‍ മറിയത്തിന് ജന്മദിനാശംസ നേരുകയുണ്ടായി.

ഈ വര്‍ഷം ഏപ്രിൽ 28നായിരുന്നു ചെമ്പന്റെയും മറിയത്തിന്റെയും വിവാഹം നടന്നത്. അപ്പോള്‍ സംസ്ഥാനത്ത് ലോക്ഡൗൺ കാലമായതിനാൽ കാര്യമായ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. കോട്ടയം സ്വദേശിനിയായ മറിയം സൈക്കോളജിസ്റ്റും സുമ്പ ട്രൈനര്‍ കൂടിയുമാണ്‌.

View this post on Instagram

Happiest birthday 🎁 my love ❤️❤️

A post shared by Chemban Vinod Jose (@chembanvinod) on