ആര്‍എസ്എസും ബിജെപിയും വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ഫേസ്ബുക്കും വാട്സ്ആപ്പും ഉപയോഗിക്കുന്നു: രാഹുല്‍

single-img
16 August 2020

സമൂഹത്തില്‍ വിദ്വേഷ പ്രചാരണം നടത്തുന്ന പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ ബിജെപി നേതാക്കള്‍ക്ക് വേണ്ടി ഫേസ്ബുക്ക് മാറ്റുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ആര്‍എസ്എസും ബിജെപിയും വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ഫേസ്ബുക്കും വാട്സ്ആപ്പും ഉപയോഗിക്കുന്നു എന്ന വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്ത്ഫേ സ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും ആര്‍എസ്എസും ബിജെപിയും വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും അത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് അവസാനം അമേരിക്കന്‍ മാധ്യമം തന്നെ ഫേസ്ബുക്കിനെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

സമൂഹത്തിന് അപകടകരമായ രീതിയിലുള്ള വിദ്വേഷ വാക്കുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബിജെപിയുടെ മൂന്ന് നേതാക്കളും ഇപ്പോഴും ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളില്‍ ജീവമാണെന്ന കാര്യം അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്തത്.