രാജ്ഭവൻ സംസ്ഥാന സര്‍ക്കാരിന്റെ നിരീക്ഷണവലയത്തില്‍; ബംഗാളില്‍ മമതയോട് ഇടഞ്ഞ് ഗവര്‍ണര്‍

single-img
16 August 2020

പശിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോര്‍മുഖം കടുക്കുന്നു. ഗവര്‍ണറുടെ രാജ്ഭവൻ സംസ്ഥാന സര്‍ക്കാരിന്റെ നിരീക്ഷണവലയത്തിലാണെന്നും അത് സ്ഥാപനത്തിന്റെ പവിത്രത ഇല്ലാതാക്കുമെന്നും ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ പറഞ്ഞു. സംസ്ഥാനമാകെ അരാജകത്വം നിലനിൽക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗവര്‍ണര്‍ തന്റെ അതൃപ്തി തുറന്നു പറഞ്ഞത് ” രാജ് ഭവന്റെ പവിത്രത നിലനിർത്താൻ എന്നാലാകുന്നതെല്ലാം ചെയ്യും. ഈ കാര്യത്തില്‍ വിശദവും ഗൗരവതരവുമായ ഒരു അന്വേഷണംതന്ന നടത്തും. രാജ്യത്തിന്റെ ഭരണഘടനാപരമായിപ്പോലും ഒരു തരത്തിലുള്ള നിരീക്ഷണത്തിനോടും യോജിക്കുന്നില്ല.

അത് വച്ചുപൊറുപ്പിക്കാനും സാധിക്കില്ല. അങ്ങിനെ ചെയ്യുന്നവർ നിയമാനുസൃതമായി മറുപടി പറയേണ്ടി വരും. രാജ്ഭവന്‍ നിരീക്ഷണം സംബന്ധിച്ച ആഭ്യന്തര അന്വേഷണം വളരെ വേഗം പൂർത്തിയാകും.”’– ഗവർണർ പറഞ്ഞു.

എന്നാല്‍ ഏതു തരത്തിലുള്ള നിരീക്ഷണമാണു രാജ്ഭവനിനു മേലുള്ളതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയില്ലെങ്കിലും ഔദ്യോഗിക രേഖകൾ ചോർത്തുന്നു എന്നാണ് ഗവർണര്‍ ഉന്നയിക്കുന്ന വാദം. അതേസമയം ജഗ്ദീപിന്റെ വിമർശനത്തോട് സംസ്ഥാന സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.