ചരിത്രത്തിലാദ്യമായി നയാഗ്രാ വെള്ളച്ചാട്ടം മൂവർണ്ണമണിഞ്ഞു

single-img
16 August 2020

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്രയിലൂടെ ഇന്ത്യയ്ക്ക് ആദരം. ഇന്ത്യന്‍ പതാകയുടെ മൂവര്‍ണം തെളിയിച്ചാണ് നയാഗ്ര ഇന്ത്യയെ ആദരിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ ദേശീയ പതാക നയാഗ്രയില്‍ തെളിയുന്നത്. 

ഇന്ത്യയോടുള്ള ആദരസൂചകമായി ഓഗസ്റ്റ് 15ന് വൈകിട്ടോട്ടെയായിരുന്നു വെള്ളച്ചാട്ടത്തില്‍ പതാക തെളിഞ്ഞത്. ഒട്ടാവയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ ഓഫീസിലും ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സുലേറ്റുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തി.

കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിലെ 553 മീറ്റര്‍ ഉയരമുള്ള സിഎന്‍ ടവറും സിറ്റിഹാളും ത്രിവര്‍ണമണിഞ്ഞു. ഈ ആഴ്ച അവസാനിക്കുന്നതുവരെ ഇത് കണ്ടാസ്വദിക്കാനാകുമെന്നുള്ളതും പ്രത്യേകതയാണ്.