യുവാക്കളെ പോലും ഞെട്ടിച്ച‌ മമ്മൂട്ടിയുടെ വർക്ക്‌ഔട്ട് ചിത്രങ്ങള്‍; വൈറല്‍

single-img
16 August 2020

ഈ ലോക്ക് ഡൌണ്‍ കാലം പൂര്‍ണ്ണമായും വീട്ടിലാണെങ്കിലും അവിടെ ഇരുന്നും ആരാധകരെ അമ്പരപ്പിക്കുകയാണ് മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടി. ഇപ്പോള്‍ ഇതാ ചെറുപ്പക്കാരെ പോലും ഞെട്ടിച്ച് മമ്മൂട്ടിയുടെ വർക്ക്‌ഔട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

വീട്ടിലിരുന്ന് വർക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വർക്ക് അറ്റ് ഹോം എന്ന ക്യാപ്ഷനില്‍ പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമാ മേഖലയില്‍ നിന്നും ഉള്‍പ്പെടെ നിരവധി പേർ ഫോട്ടോയ്‌ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഇനീപ്പ നമ്മൾ നിൽക്കണോ? പോകണോ?’ എന്നാണ് നടൻ ഷറഫുദ്ദീന്‍ കമന്റ് ചെയ്തത് .