കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും ക്ഷണം വന്നു: കങ്കണ

single-img
16 August 2020

ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ്‌ ബോളിവുഡ് താരം കങ്കണ റണൗട്ട്.
രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും തനിക്ക് ക്ഷണം വന്നിരുന്നു എന്നും എന്നാൽ തനിക്ക് ഇഷ്ടം സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആയതുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നുമാണ് കങ്കണ പറയുന്നത്.

‘ഞാൻ പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്നത് കൊണ്ട് നേരെ രാഷ്ട്രീയത്തിലേക്ക് പോകുമെന്ന് എല്ലാവരും കരുതുകയാണ്. 15 വർഷക്കാലം എന്റെ മുത്തച്ഛൻ കോൺഗ്രസ് എംഎൽഎ ആയിരുന്നു. തന്റെ കുടുംബവും രാഷ്ട്രീയത്തിൽ പോപ്പുലറാണ്. സിനിമ ഫീല്‍ഡില്‍ വന്നതിന് ശേഷം കോൺഗ്രസിൽ നിന്ന് എല്ലാ വർഷവും വിളിവന്നിരുന്നു.

പിന്നീട് ‘മണികർണിക’ക്ക് ശേഷം ബിജെപിയിൽ നിന്നും വരെ വിളി വന്നു. പക്ഷെ ഒരു കലാകാരിയെന്ന നിലയിൽ ജോലികളിൽ അതീവ തത്പരയാണ്. ഇപ്പോള്‍ താന്‍ രാഷ്ട്രീയത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സ്വതന്ത്ര ചിന്താഗതിക്കാരിയാണ്’എന്നും കങ്കണ പറയുന്നു.