ഇന്ത്യയ്ക്ക് സ്വാതന്ത്രദിന ആശംസയുമായി യുഎഇ; മൂവര്‍ണ്ണം അണിയാന്‍ ബുര്‍ജ് ഖലീഫ

single-img
15 August 2020

ഇന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ അഭിനന്ദനമറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. അദ്ദേഹം തന്റെ സന്ദേശം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയക്കുകയായിരുന്നു. യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവരും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സ്വാതന്ത്ര്യ ദിന സസന്ദേശങ്ങള്‍ അയക്കുകയുണ്ടായി.

അതേസമയം, ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബുര്‍ജ് ഖലീഫ ഇന്ന് രാത്രി ഇന്ത്യന്‍ ദേശീയ പതാകയുടെ മൂവര്‍ണ്ണം അണിയും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചര്‍ കോണ്‍സുല്‍ നീരജ് അഗര്‍വാളാണ് ഈ വിവരം അറിയിച്ചത്. ഇന്ന് രാത്രി 8.45നായിരിക്കും ലോകത്തിലെ ഏറ്റവും ഉയരും കൂടിയ ഈ കെട്ടിടത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ വര്‍ണ്ണങ്ങള്‍ ദൃശ്യമാകുന്നത്.