ആശങ്കകൾക്ക് അയവില്ല ,രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം, തിരുവല്ല സ്വദേശികൾ

single-img
15 August 2020

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം പുല്ലമ്പാറ സ്വദേശി മുഹമ്മദ് ബഷീറാണ് മെഡിക്കൽ കോളജിൽ ഇന്നലെ രാത്രി മരിച്ചത്. 44 വയസായിരുന്നു. ചൊവ്വാഴ്ച കോവിഡ് സ്‌ഥിരീകരിച്ച ഇദ്ദേഹം വൃക്ക രോഗത്തിന് ചികിൽസയിലായിരുന്നു. ഭാര്യയ്ക്കും കോവി‍ഡ് സ്ഥിരീകരിച്ചു. തിരുവല്ല കുറ്റൂർ പടിഞ്ഞാറേ കളീക്കൽ പി.വി.മാത്യുവും കോവിഡ് ബാധിച്ചു മരിച്ചതായി റിപ്പോർട്ട് .

കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രി മാത്യുവിന് ഹൃദയസ്തംഭനം ഉണ്ടാവുകയും 8.45 ഓടെ മരണം സംഭവിക്കുകയുമായിരുന്നു. ഡയാലിസിസിനായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ബഷീറിന് വൃക്കസംബന്ധമായ രോഗങ്ങളുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് ബാധിതയാണ്. കഴിഞ്ഞ പത്താം തിയതി വൃക്കരോഗത്തിന് ചികിത്സ തേടിയാണ് ബഷീറും ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്.
തിരിച്ചെത്തിയതിനു പിന്നാലെ ബഷീറിന് കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ മരണം കോവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്‌.തുടർന്ന് മരണം സംഭവിക്കുകയായിരുന്നു