കൊറോണയെ പിടിച്ചു കെട്ടാൻ രാജ്യത്ത് മൂന്ന് വാക്സിനുകള്‍ ഒരുങ്ങുന്നു: പ്രധാനമന്ത്രി മോദി

single-img
15 August 2020

രാജ്യത്ത് കൊറോണ വൈറസിനെതിരായ മൂന്ന് വാക്സിനുകള്‍ വിവിധ പരീക്ഷണഘട്ടങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി . സ്വാതന്ത്ര്യദിനത്തോടനുമ്പന്ധിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ശാസ്ത്രജ്ഞരുടെ അന്തിമ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ രാജ്യം വാക്സിനുകളുടെ വ്യാവസായിക ഉത്പാദനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനങ്ങളിലേക്ക് എത്രയും പെട്ടെന്ന് വാക്‌സിൻ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെതിരെ പോരാടുന്ന രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെ പ്രധാനമന്ത്രി ആദരവ് അറിയിച്ചു. കൊവിഡ് 19 ന്‍റെ ഈക്കാലത്ത്, കൊറോണയ്ക്കെതിരായ പോരാളികള്‍ സേവനമാണ് കര്‍ത്തവ്യം എന്ന മന്ത്രവുമായി രാജ്യത്തെ ജനങ്ങളെ സേവിക്കുകയാണ്. അവരോടുള്ള ആദരവ് പ്രകടപ്പിക്കുന്നു – പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് 19 പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയിൽ ആഘോഷ ചടങ്ങ് നടക്കുന്നത്. രാജ്ഘട്ടിൽ രാഷ്ട്രപിതാവിന് ആദരാഞ്ചലി അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെയും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.