തേന്‍ എടുക്കാന്‍ ശ്രമം; തേയിലത്തോട്ടത്തിലെ പാറയിടുക്കിൽ കൈ കുരുങ്ങി കരടി ചത്തു

single-img
15 August 2020

ഗൂഡല്ലൂരില്‍ കോത്തഗിരിക്ക് സമീപം പള്ളിയാടയിലെ സ്വകാര്യ തേയിലത്തോട്ടത്തിൽ തേന്‍ എടുക്കാനുള്ള ശ്രമത്തിനിടെ പാറയിടുക്കിൽ കൈ കുരുങ്ങി കരടി ചത്തു. ഏകദേശം 5 വയസ്സ് പ്രായം തോന്നിക്കുന്ന ഈ പെണ്‍കരടി പാറയിടുക്കിലെ തേനീച്ചക്കൂട്ടിൽ തേൻ എടുക്കാനായി കൈ ഇട്ടതാണ് എന്ന് വനപാലകര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയോടെ ജീവനോടെയായിരുന്നു കരടിയെ ആദ്യം കണ്ടത്. പക്ഷെ വൈകിട്ടോടെ വനംവകുപ്പ് ഡോക്ടർ സ്ഥലത്തെത്തിയപ്പോഴേക്കും കരടി ചത്തു.