സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പോലും അയോധ്യയിലെ ക്ഷേത്ര നിർമാണം പരാമർശിക്കുന്നതാണ് പുതിയ ഇന്ത്യ: യെച്ചൂരി

single-img
15 August 2020

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പോലും അയോധ്യക്ഷേത്ര നിർമാണം പരാമർശിക്കുന്നതാണ് പുതിയ ഇന്ത്യ എന്ന വിമര്‍ശനവുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസർക്കാര്‍ സ്വീകരിക്കുന്ന നയങ്ങൾക്ക് എതിരെ കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്നത് ആത്മ നിർഭർ അല്ല, കോർപ്പറേറ്റുകൾക്ക് കീഴടങ്ങൽ ആണെന്ന് അദ്ദേഹം ആരോപിച്ചു. അതേപോലെതന്നെ രാജ്യത്തിന്റെ ഭരണഘടന തത്വങ്ങൾക്ക് നേരെയുള്ള ആക്രമണം തടയാൻ ജനകീയ മുന്നേറ്റം വേണം വേണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.