അപ്രതീക്ഷിത വിരമിക്കലുമായി ധോണിക്ക് പിന്നാലെ സുരേഷ് റെയ്‌നയും

single-img
15 August 2020

അപ്രതീക്ഷിത വിരമിൽ പ്രഖ്യാപനവുമായി മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് പിന്നാലെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ സുരേഷ് റെയ്‌നയും. ധോണിയുടെ പാത പിന്തുടര്‍ന്ന് റെയ്‌നയും രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

വിരമിക്കാനുള്ള ധോണിയുടെ തീരുമാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് റെയ്‌നയുടെ വിരമിക്കല്‍ എന്നതും ശ്രദ്ധേയമാണ്. “പ്രിയ മഹേന്ദ്രസിങ് ധോണി, നിങ്ങള്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചത് വളരെ മനോഹരമായ അനുഭവമായിരുന്നു. അത്രയേറെ അഭിമാനം തുടിക്കുന്ന മനസ്സോടെ ഈ യാത്രയിലും ഞാനും നിങ്ങള്‍ക്കൊപ്പം ചേരുന്നു. ഇന്ത്യയ്ക്ക് നന്ദി. ജയ് ഹിന്ദ്’ “- റെയ്‌ന ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

നടക്കാനിരിക്കുന്ന ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ക്യാംപിനായി ചെന്നൈയിലാണ് ഇപ്പോള്‍ റെയ്‌ന.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ധോണി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ക്യാംപിനായി റെയ്‌നയും എത്തിയത്.