കോവിഡ്: ആരോഗ്യനിലയില്‍ മാറ്റമില്ലാതെ എസ്പി ബാലസുബ്രഹ്മണ്യം

single-img
15 August 2020

കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത പിന്നണി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നതായി എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയുടെ ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. നിലവില്‍ ജീവന്‍ രക്ഷാ മാര്‍ഗങ്ങളുടെ സഹായത്താല്‍ ഐസിയുവില്‍ തന്നെയാണ് അദ്ദേഹം കഴിയുന്നതെന്ന് ആശുപത്രിയുടെ ബുള്ളറ്റിനില്‍ പറയുന്നു.

അതേസമയം, അദ്ദേഹം സദാ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും പ്രസ്താവനയിലുണ്ട്. ഈ മാസം 5നായിരുന്നു എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്.