ഓണം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും ഇങ്ങിനെയാണ്‌

single-img
15 August 2020

സംസ്ഥാനത്തിന്റെ ദേശീയ ഉത്സവമായ ഓണത്തോട് അനുബന്ധിച്ച് എല്ലാ സര്‍ക്കാര്‍ ജീവനക്കാർക്കും അധ്യാപകർക്കും കഴിഞ്ഞവർഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സര്‍ക്കാരിന്റെ ഉത്തരവിറങ്ങി.

ഇത് പ്രകാരം 27,360 രൂപവരെ ശമ്പളമുളളവർക്ക് 4000 രൂപയാണ് ബോണസ്‌ . അതിനും ശമ്പളമുളളവർക്ക് 2750 രൂപ പ്രത്യേക ഉത്സവബത്തയായി നല്‍കുമെന്നും അറിയിച്ചു. ഓണത്തിന് അഡ്വാൻസായി 15,000 രൂപവരെ ജീവനക്കാര്‍ക്ക്അനുവദിക്കും.

സ്ഥിര ജീവനക്കാര്‍ക്ക് പുറമേ പാർട്ട്‌ടൈം കണ്ടിൻജന്റ് ജീവനക്കാർ, കരാർ, ദിവസ വേതനക്കാർ എന്നിവർക്ക് 5000 രൂപയായിരിക്കും അഡ്വാൻസ് അനുവദിക്കുക. ഈ മാസത്തെ ശമ്പളവും സെപ്‌തംബറിലെ പെൻഷനും മുൻകൂറായി നൽകുമെന്നും സർക്കാർ വ്യക്തമാക്കി. ആഗസ്റ്റ് 24, 25, 26 തീയതികളിൽ ഇവ വിതരണം ചെയ്യും.