മദ്യ ലഹരിയില്‍ കണ്ണൂരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു; ആസൂത്രിത കൊലപാതകമെന്ന് പോലീസ്

single-img
15 August 2020

മദ്യ ലഹരിയിൽ അച്ഛൻ 20 വയസുകാരനായ മകനെ കുത്തിക്കൊന്നു. കണ്ണൂർ ജില്ലയിലെ പയ്യാവൂർ ഉപ്പ് പടന്നയിൽ പേരകത്തനാടി സജിയുടെ കുത്തേറ്റ ഷാരോൺ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയിലാണ് മരിച്ചത്. കൊലപാതകം നടത്തിയ സജി മക്കളുമായി നിരന്തരം കലഹത്തിലാണെന്നും മുൻപേതന്നെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്നും പോലീസ് പറഞ്ഞു.

പ്രതി മദ്യത്തിന് അടിമയാണെന്നും പോലീസ് അറിയിച്ചു. കൊലചെയ്യാൻ പ്രതി കത്തി വാങ്ങി സൂക്ഷിച്ചത് പോലീസ് കണ്ടെത്തിയിരുന്നു. പ്രതിയായ സജിയുടെ ഭാര്യ കഴിഞ്ഞ 5 വർഷമായി ഇറ്റലിയിൽ ഹോം നഴ്സായി ജോലി ചെയ്യുകയാണ്.