കൊവിഡ് വരാതിരിക്കാന്‍ ശംഖ് ഊതി ചെളിയില്‍ ഇരിക്കുക; പുതിയ മാര്‍ഗവുമായി ബിജെപി എം പി

single-img
15 August 2020

ലോകമാകെ കൊവിഡ് വാക്സിന്‍ വരാന്‍ കാത്തിരിക്കുമ്പോള്‍ നമ്മുടെ രാജ്യത്ത് രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എം പി സുഖ്ബീര്‍സിംഗ് ജൗനാപുരി ഫേസ്ബുക്ക് അക്കൗണ്ടില്‍ അപ് ലോഡ് ചെയ്ത വീഡിയോയില്‍ കൊവിഡ് പ്രതിരോധത്തിനുള്ള പുതിയ മാര്‍ഗവുമായി എത്തി. ശംഖ്, ചെളി എന്നിവയും ഫലങ്ങളുടെ ഇലകൊണ്ട് ഉണ്ടാക്കിയ ജ്യൂസുമാണ് പ്രതിരോധശേഷി കൂട്ടാന്‍ സുഖ് ബീര്‍ സിംഗ് പറയുന്ന മാര്‍ഗം.

ശംഖ് ഊതുന്നതിലൂടെ കരളും വൃക്കയും ശുദ്ധീകരിക്കാന്‍ സഹായിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അത് വലിയൊരു കാര്യമാണെന്നും ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നു. മുന്‍പൊക്കെ 10-20 സെക്കന്റുകള്‍ ശംഖൂതിയിരുന്ന താനിപ്പോള്‍ രണ്ട് മിനുട്ട് വരെ ശംഖ് ഊതുന്നുണ്ടെന്നും ഇയാള്‍ പറയുന്നു.