ശ്രീനഗർ ; ഭീകരാക്രമണത്തിൽ 2 പൊലീസുകാർക്ക് വീരമൃത്യു, ഒരാൾക്ക് പരുക്ക്

single-img
14 August 2020

ശ്രീനഗർ നൗഗാമില്‍ പൊലീസ് സംഘത്തിനു നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ രണ്ടു പൊലീസുകാർക്ക് വീരമൃത്യു. ഒരാൾക്ക് സാരമായി പരുക്കേറ്റു. പരുക്കേറ്റ പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ മുഹമ്മദ് അഷ്‌റഫിനാണ് പരുക്കേറ്റത്.

715 ഐആർപി 20 ബറ്റാലിയനിലെ ഇഷ്ഫാക്ക് അയ്യൂബ്, 307 ഐആർപി 20 ബറ്റാലിയനിലെ ഫയാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇരുവരും മരിച്ചത്. ജയ്ഷെ ഇ മുഹമ്മദാണ് ആക്രമണത്തിന് ഉത്തരവാദിയെന്ന് ഐജി വിജയ് കുമാർ പറഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട്പ ചെയ്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അതീവ ജാഗ്രത പുലർത്തുന്നതിനിടെയാണ് ഇത്തരത്തിലൊരു ആക്രമണം നടന്നത് . പ്രദേശത്ത് പരിശോധന തുടങ്ങിയതായി കശ്മീർ പൊലീസ് അറിയിച്ചു.