കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെ തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പിൻവലിച്ചു

single-img
14 August 2020

കേരളത്തില്‍ കൊവിഡ് വ്യാപന സാഹചര്യം ഏറ്റവും രൂക്ഷമായ തലസ്ഥാനമായ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ പിൻവലിച്ചു. പക്ഷെ കണ്ടെയിന്‍മെന്റ് സോണുകളിൽ ലോക്ക്ഡൗൺ തുടരാനാണ് തീരുമാനം.

അതേസമയം ലോക്ക്ഡൗൺ പിൻവലിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ കടകൾക്കും രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു മണി വരെ തുറന്ന് പ്രവർത്തിക്കാന്‍ സാധിക്കും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ബ്യൂട്ടി പാർലറുകൾ, ബാർബർ ഷോപ്പുകൾ എന്നിവയ്ക്കും ജില്ലാ കളക്ടർ നൽകുന്ന കർശന മാര്‍ഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

ജില്ലയിലെ റസ്റ്റോറന്റുകൾ കഫേകൾ എന്നിവയ്ക്കും ജില്ലയിൽ രാത്രി ഒൻപത് മണി വരെ തുറന്നു പ്രവർത്തിക്കാമെങ്കിലും ഭക്ഷണപ്പൊതികളും മറ്റും നൽകാൻ മാത്രമേ ഇവയ്ക്ക് അനുമതിയുള്ളൂ. ഈ സ്ഥാപനങ്ങള്‍ക്ക് ഹോം ഡെലിവറി നടത്താനും രാത്രി ഒൻപത് മണി വരെ മാത്രമേ അനുവാദമുള്ളൂ. ആരോഗ്യ വകുപ്പിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഗെയിംസ്, കായിക പ്രവർത്തികൾ എന്നിവ നടത്താനും അനുമതിയുണ്ട്.