എയര്‍ ഇന്ത്യയെ സ്വന്തമാക്കാൻ അതിന്റെ ആദ്യ രൂപം ആരംഭിച്ച ടാറ്റ രംഗത്ത്

single-img
14 August 2020

പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വന്തമാക്കാൻ അതിന്റെ ആദ്യ രൂപം ആരംഭിച്ച ടാറ്റ രംഗത്ത്. വേറെ ധനകാര്യ പങ്കാളികളെ തിരയാതെ തന്നെ എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേലത്തില്‍ തങ്ങള്‍ പങ്കെടുക്കും എന്ന് ടാറ്റ സണ്‍സ് അറിയിച്ചു.

ലേലത്തില്‍ പങ്കെടുക്കാനുള്ള താല്‍പര്യ പത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഈ മാസം 31 ആണ്. 1932ല്‍ ടാറ്റ എയര്‍ലൈന്‍സ് എന്ന പേരില്‍ 1946 വരെ സര്‍വ്വീസ് നടത്തിയിരുന്ന ഈ കമ്പനി പിന്നീട് പൊതുമേഖലയിലേക്ക് കൈമാറിയ ശേഷമാണ് എയര്‍ ഇന്ത്യയായി മാറുന്നത്.ഇതിനെല്ലാം പുറമേ വിസ്താര, എയര്‍ ഏഷ്യ എന്നീ രണ്ട് എയര്‍ലൈനുകള്‍ ടാറ്റ ഇപ്പോള്‍ നടത്തുന്നുണ്ട്.