സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യമായ സ്വാധീനം; സത്യവാങ്മൂലവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്

single-img
14 August 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യമായ സ്വാധീനം ഉണ്ടായിരുന്നുവെന്ന സത്യവാങ്മൂലവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . നേരത്തെ സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടർന്ന് ഫണ്ട് ശേഖരണത്തിനായി സർക്കാർസംഘം യുഎഇയിൽ ചെന്നപ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറുമായി പലവട്ടം കൂടിക്കാഴ്ച നടത്തി എന്ന് സ്വപ്ന മൊഴി നൽകുകയുണ്ടായി.

അതേസമയം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ 20 മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തു.
വീണ്ടും സ്വപ്നയെയും ശിവശങ്കറിനെയും കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ ആവശ്യം. നേരത്തെ തന്നെ സ്വപ്നയുടെ പശ്ചാത്തലത്തെ കുറിച്ച് എം ശിവശങ്കറിന് നല്ല ധാരണ ഉണ്ടായിരുന്നു. ഇഡി പലതവണയായി ചോദ്യം ചെയ്തതിൽ നിന്ന് പണമിടപാട് അടക്കമുള്ള വിവരങ്ങൾ എം ശിവശങ്കറിൽ നിന്ന് ലഭിച്ചു എന്നാണ് സൂചന.