പ്രധാനമന്ത്രി കസേരയിൽ നരേന്ദ്ര മോദിക്ക് റിക്കോർഡ്

single-img
14 August 2020

ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച കോ​ണ്‍​ഗ്ര​സ് ഇ​ത​ര പ്ര​ധാ​ന​മ​ന്ത്രി​യാ​യി ന​രേ​ന്ദ്ര മോ​ദി മാറി. ത​ന്‍റെ മു​ൻ​ഗാ​മി അ​ട​ല്‍ ബി​ഹാ​രി വാ​ജ്പേ​യി​യെ​യാ​ണ് മോദി മ​റി​ക​ട​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ 2,268 ദി​വ​സം മോദി പി​ന്നി​ട്ടു. 

2014 മെ​യ് 26 ന് ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ മോ​ദി ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന നാ​ലാ​മ​ത്തെ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന ബ​ഹു​മ​തി​യും സ്വ​ന്ത​മാ​ക്കി.വാ​ജ്പേ​യി ആ​യി​രു​ന്നു മോ​ദി​ക്ക് മു​ൻ​പ് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം അ​ധി​കാ​ര​ത്തി​ലി​രു​ന്ന കോ​ൺ​ഗ്ര​സ് ഇ​ത​ര പ്ര​ധാ​ന​മ​ന്ത്രി. 

ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം സേ​വ​ന​മ​നു​ഷ്ഠിച്ച പ്രധാനമന്ത്രിയെന്ന റിക്കോർഡ്  ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​നാ​ണ്. നെ​ഹ്റു 16 വ​ര്‍​ഷ​വും 286 ദി​വ​സ​വും ഇ​ന്ത്യ​യെ ന​യി​ച്ചു. 1947 ഓ​ഗ​സ്റ്റ് 15 ന് ​ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച ദി​വ​സം മു​ത​ല്‍ 1964 മെ​യ് 27 ന് ​അ​ദ്ദേ​ഹം മ​രി​ക്കു​ന്ന ദി​വ​സം വ​രെ അ​ദ്ദേ​ഹം അ​ധി​കാ​ര​ത്തി​ലി​രു​ന്നു.

ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​ന്‍റെ മ​ക​ള്‍ ഇ​ന്ദി​രാ​ഗാ​ന്ധി​യാ​ണ് തൊ​ട്ടു​പി​ന്നി​ൽ. ഇ​ന്ദി​ര മൂ​ന്ന് ത​വ​ണ​ക​ളി​ലാ​യി 11 വ​ര്‍​ഷ​വും 59 ദി​വ​സ​വും പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നം വ​ഹി​ച്ചു. മ​ന്‍​മോ​ഹ​ന്‍ സിം​ഗ് ആ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. അ​ദ്ദേ​ഹം ര​ണ്ട് ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നം വ​ഹി​ച്ചു.