പ്രണബ് മുഖർജി ചികിത്സകളോട് നേരിയ രീതിയിൽ പ്രതികരിച്ച് തുടങ്ങിയെന്ന് റിപ്പോർട്ടുകൾ

single-img
14 August 2020

അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ചികിത്സകളോട് നേരിയ രീതിയിൽ പ്രതികരിച്ച് തുടങ്ങിയെന്നു റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ കൃഷ്ണമണി പ്രകാശത്തോട് പ്രതികരിക്കുന്നുണ്ടെന്ന് ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

വെന്റിലേറ്ററിന്റെ പിന്തുണയോടെയാണ് അദ്ദേഹം തുടരുന്നതെന്നും ആശുപത്രി വ്യക്തമാക്കി. നേരത്തെ പ്രണബ് മുഖർജിയുടെ ആരോഗ്യനിലയെ സംബന്ധിച്ച്  ഊഹാപോഹങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ മകനും മുൻ എംപിയുമായ അഭിജിത്ത് മുഖർജി അഭ്യർത്ഥിച്ചിരുന്നു. 

മാധ്യമങ്ങളിൽ പോലും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അച്ഛൻ ഇപ്പോഴും ജീവനോടെയുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു അദ്ദേഹം.