കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം; ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് നേരേ പോലീസ് വെടിവെപ്പ്

single-img
14 August 2020

ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെപ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയപ്പോള്‍ പോലീസ് വെടിവെച്ചു. വെടിവെപ്പില്‍ കാലിന് സാരമായി പരിക്കേറ്റ ഇയാളെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ പ്രതിയായ ദളപത് തട്ടിക്കൊണ്ടുപോയി ക്രൂരമായ പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ദളപതിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇപ്പോള്‍
തെളിവെടുപ്പിനായി ഇയാളെ സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് പോലീസിന്റെ പിടിയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്.

അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന കോണ്‍സ്റ്റബിളിന്റെ തോക്ക് പിടിച്ചെടുത്ത് ഇയാള്‍ പോലീസുകാര്‍ക്ക് നേരേ വെടിവെയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിരോധിക്കാനായി പോലീസ് സംഘം നടത്തിയ വെടിവെയ്പ്പിലാണ് ഇയാളുടെ കാലിന് വെടിയേറ്റത്.