കൊവിഡ്: മുഖ്യമന്ത്രിയുടെ പരിശോധനാ ഫലം നെഗറ്റീവ്

single-img
14 August 2020

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. കൊവിഡ് ആന്റിജൻ ടെസ്റ്റിന്റെ ഫലമാണ് ഇപ്പോൾ നെഗറ്റീവെന്ന് കണ്ടെത്തിയത്.

കരിപ്പൂരിലെ വിമാനാപകടത്തിന് പിന്നാലെ നടത്തിയ രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള നടപടികൾ ഏകോപിപ്പിച്ച ഉന്നത ഉദ്യോഗസ്ഥർക്കുൾപ്പെടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി സ്വയംനീരിക്ഷണത്തിലായിരുന്നു.

കൊവിഡ് സ്ഥിരീകരിക്കപ്പെട്ട മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തിൽ ആയതിനെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.