ആൽബിനെന്ന കൊടുംകുറ്റവാളി, അനുജത്തിയെ കൊന്നതില്‍ ഒരു മനസ്താപവുമില്ലാതെ പ്രതി

single-img
14 August 2020

ആൽബിന്റെ പ്രവർത്തികളിൽ , സ്വന്തം കുടുംബത്തെ കൂട്ടക്കൊലചെയ്യാൻ ഐസ്ക്രീമിൽ വിഷം കലർത്തിയ സംഭവത്തിൽ പ്രതിക്ക് ഇപ്പോഴും ഒരു മനസ്താപവുമില്ലെന്ന് പൊലീസ് വെളിപ്പെടുത്തി . മയക്കുമരുന്നിന് അടിമയായ ആൽബിൻ നാട്ടിൽ വലിയ ബന്ധങ്ങളൊന്നും സൂക്ഷിച്ചിരുന്ന വെക്തിയായിരുന്നില്ല. സ്വന്തം സഹോദരി ആൻ മേരിയുടെ മരണാനന്തര ചടങ്ങിൽപോലും ഒരു കൂസലുമില്ലാതെ പങ്കെടുത്ത പ്രതിക്ക് മറ്റ് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമായെന്ന് പൊലീസ് പറയുന്നു.

കൊടും കുറ്റവാളിയുടെ മനസായിരുന്നു ആൽബിനെന്നായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ആൽബിന‍്റെ വാട്സ് ആപ്പിലെ പ്രൊഫൈല്‍ ചിത്രം പോലും ക്രൂരത വെളിവാക്കുന്നത് തന്നെയാണ് . കൊലപാതകം ആസൂത്രണം ചെയ്ത ഘട്ടത്തിൽ തന്നെ വിഷത്തെ പ്രതീകവൽക്കരിക്കുന്ന ചിത്രം ഗൂഗിളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആല്‍ബിന്‍ ഫോണിൽ സൂക്ഷിച്ചിരുന്നു . കുറ്റകൃത്യത്തിലേക്ക് ആൽബിൻ തയ്യാറെടുത്തതിന്‍റെ സൂചനയായി പൊലീസ് കണ്ടെത്തിയ പ്രധാന തെളിവുകളില്‍ ഒന്നാണത്.

പ്രണയവിവാഹം നടത്താൻ വേണ്ടി കൊല ചെയ്തതായാണ് പൊലീസ് പറയുന്നത്. നാട്ടിൽ ഒരാളുമായി പ്രണയത്തിലായിരുന്ന ആൽബിന് ഈ ബന്ധം തുടരാൻ കുടുംബം തടസമാണെന്ന് തോന്നുകയും ഇതും കൊലപാതകത്തിന് പ്രേരിപ്പിച്ചെന്നും പൊലീസ് പറയുന്നു.
മയക്കുമരുന്നിന് അടിമയായ ആൽബിൻ രാത്രിയിൽ ഉറങ്ങാതെ ഫോൺ കോളുകളിലും ചാറ്റുകളിലും മുഴുകിയിരിക്കുന്ന പ്രകൃതമായിരുന്നു. ഇക്കാര്യത്തിൽ പലതവണ അച്ഛന്‍ ബെന്നി വഴക്ക് പറഞ്ഞിട്ടുണ്ട്. ആ‌ർഭാട ജിവിതം നയിച്ചിരുന്ന സുഹൃത്തുക്കളെ പോലെയാകാൻ സ്വത്ത് മുഴുവൻ സ്വന്തം പേരിലാക്കാൻ ആല്‍ബിന്‍ ആഗ്രഹിച്ചിരുന്നു.

ആൽബിൻ തമിഴ്നാടിൽ ഒരു ഹോട്ടൽ ജീവനക്കാരനായിരുന്നതായും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ലോക്ക്ഡൗണിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ടതോടെ നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ഈ സാഹചര്യത്തിലെ മാനസിക സംഘർഷവും പ്രതിക്ക് കുറ്റത്തിന് പ്രേരണയായിട്ടുണ്ടാകാമെന്ന് കാസർകോട് എസ്പി പറഞ്ഞു. വൈദ്യപരിശോധനയിൽ ആൽബിന് മാനസികപ്രശ്നങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതായി വെള്ളരിക്കുണ്ട് സിഐ അറിയിച്ചു.