അമലയുടെ ‘ആടൈ’ ഹിന്ദിയിലേക്ക്; നായികയാവുന്നത് ശ്രദ്ധ കപൂര്‍

single-img
14 August 2020

തമിഴില്‍ അമല പോള്‍ നായികയായി അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ സിനിമ ‘ആടൈ’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ഹിന്ദിയില്‍ ശ്രദ്ധ കപൂര്‍ ആയിരിക്കും തമിഴില്‍ അമലയുടെ വേഷം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. രത്‌ന കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം തമിഴ്നാട്ടില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഹിന്ദിയില്‍ എത്തുമ്പോള്‍ ബോളിവുഡ് താരം കങ്കണ റണാവത് ആയിരിക്കും ചിത്രത്തില്‍ നായികയായി എത്തുന്നത് എന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.