അന്‍പതോളം ആനകളുടെ കൂട്ടയോട്ടം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

single-img
13 August 2020

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആഫ്രിക്കൻ വൻകരയിൽ സ്വന്തന്ത്രമായി വിരാജിക്കുന്ന ആനകളുടെ കൂട്ട യോട്ടമാണ് വൈറല്‍ . പല വലിപ്പത്തില്‍ ഉള്ള അൻപതോളം ആനകൾ യാതൊരുവിധ നിയന്ത്രണവുമില്ലാതെ ഓടുന്ന കാഴ്ച വളരെ രസകരമാണ്. ട്വിറ്ററില്‍ “വേട്ടക്കാരിൽ നിന്നും നിരന്തരം ഭീഷണി നേരിടുന്ന ഈ ഭീമാകാരം ജീവി സ്വന്തന്ത്രമായി വിലസട്ടെ” എന്ന കുറിപ്പോടെയാണ് സുസന്ദ നന്ദ എന്ന വ്യക്തി വീഡിയോ പോസ്റ്റ് ചെയ്തത്.

വളരെ വേഗം തന്നെ ആനപ്രേമികളുടെ ഒരു വലിയ നിരതന്നെ വീഡിയോയുടെ കീഴെ കമന്റുകളുമായെത്തിയതോടെ ആ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് വൈറൽ ആകുകയായിരുന്നു.