ജംഷീദിന്റെ മരണത്തിന് പിന്നിൽ 2 യുവതികൾ, ഞെട്ടിക്കുന്ന സത്യം ഇങ്ങനെ

single-img
13 August 2020

കോഴിക്കോട് ഫറോഖ് സ്വദേശി ജംഷീദിന്റെ മരണത്തിൽ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച് സംഘം. രണ്ട് യുവതികളുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ആത്മഹത്യയെന്നും അബദ്ധത്തില്‍ ട്രെയിന്‍ തട്ടി മരിച്ചെന്നും പോലീസ് എഴുതി തള്ളിയ യുവാവിന്റെ മരണത്തിലാണ് ഒരു വര്‍ഷത്തിനിപ്പുറം ഞെട്ടിക്കുന്ന സത്യവുമായി ക്രൈംബ്രാഞ്ച് രംഗത്തെത്തിയത് . ജംഷീദ് മരിച്ച സമയത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിയ ഒരു യുവാവിന്റേയും യുവതിയുടേയും വിവരമാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തില്‍ പ്രത്യേകമായി ശേഖരിക്കുന്നത്.

കോഴിക്കോട്ട് ജി.എസ്.ടി. ബില്‍ ശരിയാക്കിക്കൊടുക്കുന്ന സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്ന ജംഷീദ് 2019-ഓഗസ്റ്റ് 29-ന് ആണ് പൂക്കാട് ഒരു കടയില്‍ ജോലിയുടെ ഭാഗമായി പോയതിന് ശേഷം രാത്രി എട്ടു മണിയോടെ തീവണ്ടി തട്ടി മരിച്ച നിലയില്‍ പൂക്കാട് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയെന്ന് പറഞ്ഞ പോലീസ് അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. മാതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കിയതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസനെ കേസ് പുനരന്വേഷിക്കാന്‍ ഡി.ജി.പി. ചുമതലപ്പെടുത്തി. അന്വേഷണം ഏറ്റെടുത്ത ഡിവൈ.എസ്.പി. കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദര്‍ശിച്ചു.

മരണം സംഭവിച്ച സമയം പൂക്കാട് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്ന് റെയില്‍വേ ട്രാക്ക് അന്വേഷിച്ച ചെറുപ്പക്കാരന്റെ സി.സി.ടി.വി. ദൃശ്യവും ശേഖരിച്ചിട്ടുണ്ട്. ജംഷീദുമായി നിരന്തരം ബന്ധപ്പെട്ടുവെന്ന് ബന്ധുക്കള്‍ പറയുന്ന ആളുകളെ കുറിച്ച് അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. വലിയ തുക ജംഷീദിന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് ആരുടെ അക്കൗണ്ടിലേക്ക് പോയി എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്ട്രെയിന്‍ തട്ടിയാണ് ജംഷീദ് മരണമടഞ്ഞത്. ഓഗസ്റ്റ് 29 ന് രാത്രിയിലാണ് ജംഷീദ് ട്രെയിന്‍ തട്ടി മരിക്കുന്നത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ നിഗമനം. അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണെന്ന കണ്ടെത്തലില്‍ പിന്നീട് കേസ് അവസാനിപ്പിച്ചു എന്തായാലും പുതിയ കണ്ടെത്തലുകൾ പലസത്യങ്ങളെയും പുകമറ നീക്കി പുറത്ത് കൊണ്ടുവരും.