മോദിക്ക് ഒരു പൊന്‍തൂവല്‍; കോൺഗ്രസ് പശ്ചാത്തലമില്ലാതെ ഇന്ത്യയില്‍ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന പ്രധാനമന്ത്രി

single-img
13 August 2020

മോദിയ്ക്ക് അപൂര്വമായൊരു പൊൻതൂവൽ സ്വന്തം. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പശ്ചാത്തലമില്ലാതെ ഭരണത്തിലിരുന്ന പ്രധാനമന്ത്രി എന്ന നേട്ടമാണ് അദ്ദേഹത്തിന് സ്വന്തമായത്. ബിജെപിയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന എബി വാജ്പേയി ആകെ 2268 ദിവസമായിരുന്നു പ്രധാനമന്ത്രി പദത്തിൽ ഇരുന്നത്. ഇതിനെ മറികടന്ന് ഇന്നാണ് നരേന്ദ്ര മോദി ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി മാറിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് 2014 മെയ് 26 നായിരുന്നു മോദി ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് 2019 മെയ് 30ന് രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന നാലാമത്തെ നേതാവും കൂടിയാണ് മോദി.