സക്കാത്ത് നൽകുന്ന മുസ്ലിം ലീഗുക്കാർ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒന്നും തന്നില്ല: എകെ ബാലൻ

single-img
13 August 2020
film industry drug use ak balan

സക്കാത്ത് നൽകുന്ന മുസ്ലിം ലീഗുക്കാർ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒന്നും തന്നില്ലെന്ന് മന്ത്രി എകെ ബാലൻ. ലീഗുകാർ കൂടി സഹകരിച്ചെങ്കിൽ ദുരിതാശ്വാസനിധിയിലേക്ക് കൂടുതൽ പണം എത്തുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേപോലെ തന്നെ നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ മത്സരമില്ലാതെ തന്നെ ഇടതുസ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാമെന്നിരിക്കെ ആ സമയത്ത് അവിശ്വാസവുമായി യുഡിഎഫ് നിയമസഭയിൽ രംഗത്തു വന്നു.

ഇത്തരം ഒരു ഘട്ടത്തിൽ നിയമസഭ ചേരുന്നത് ആശങ്കയാണ്. എന്നാൽ അത് പ്രതിപക്ഷം മനസിലാക്കുന്നില്ല. അവരുടേത് ആത്മഹത്യപരമായ തീരുമാനമാണ്. നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇടത് മുന്നണിക്കുണ്ട്
അതുകൊണ്ടുതന്നെ അവിശ്വാസ പ്രമേയം പിന്നെയുമാകാം. സഭയിൽ അവിശ്വാസ പ്രമേയം വിശ്വാസ പ്രമേയമായി മാറുകയും പൊതുജനങ്ങൾക്ക് മുന്നിൽ പ്രതിപക്ഷം അപഹാസര്യരാകുകയും ചെയ്യും- മന്ത്രി പറഞ്ഞു.

നിയമസഭയിൽ യുഡിഎഫ് മുന്നണിയുടെ എണ്ണം കുറയുമെന്നല്ലാതെ അവിശ്വാസം കൊണ്ട് അവർക്ക് ഇതുകൊണ്ട് ഒരു ഗുണവുമില്ല. പ്രതിപക്ഷം ചെയ്യുന്നത് രാജ്യദ്രോഹമാണ്. കേരളത്തിലെ ഒരു ചാനൽ നടത്തിയ സർവ്വേയിൽ ഇടതു മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് പറയുന്നു. ശബരിമല പദ്ധതിയിലെ വിമാനതാവളം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ കമ്മീഷൻ കൊടുത്തവരും വാങ്ങിയവരും തമ്മിൽ സർക്കാരിന് ബന്ധമില്ല എന്നും അദ്ദേഹം പറഞ്ഞു.