ഈ പല്ല് എടുത്തുകളഞ്ഞാൽ കൂടുതൽ അവസരങ്ങൾ സിനിമയിൽ ലഭിക്കുമെന്ന് പറഞ്ഞവരും ഉണ്ട്: സംവൃത സുനിൽ

single-img
12 August 2020

മലയാള സിനിമയിൽ മമ്മൂട്ടി, മോഹൻലാൽ. പൃഥ്വിരാജ്, ജയറാം, ജയസൂര്യ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാൻ അവസരം ലഭിച്ച നായികാ നടിയാണ് സംവൃത. താരം ഇപ്പോള്‍ വിവാഹ ശേഷം സിനിമയിൽ നിന്നും കുറച്ചുകാലമായി വിട്ടു നിൽക്കുകയായിരിക്കുന്നു. ഇപ്പോള്‍ ഇതാ, തന്റെ പല്ലിനെക്കുറിച്ച് ചിലർ പറഞ്ഞ അഭിപ്രായങ്ങളാണ് സംവൃത ആരാധകരോട് പങ്കു വെക്കുന്നത് .

സജീവ മായിരുന്ന സമയവും പലരും പല വേദികളിൽ വെച്ചും താരത്തിന്റെ സൗന്ദര്യം കൂട്ടുന്നത് ഇടം പല്ലാണെന്നും പറഞ്ഞിട്ടുണ്ടെങ്കിലും പൊന്തി നില്‍ക്കുന്ന ഈ പല്ല് മഹാ ബോറാണെന്ന് വിരുദ്ധ അഭിപ്രായവും ഉണ്ടായിരുന്നു എന്ന് സംവൃത പറയുന്നു.

ഈ പല്ല് എടുത്തുകളഞ്ഞാല്‍ കൂടുതൽ അവസരങ്ങൾ സിനിമയിൽ ലഭിക്കുമെന്ന് പറഞ്ഞവരും ഉണ്ടെന്നാണ് സംവൃത ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ തനിക്ക് പല്ല് മാറ്റാനുള്ള ധൈര്യമില്ലാത്തത് കൊണ്ട് അതിന് മുതിര്‍ന്നില്ല എന്നാണ് സംവൃത ഇതിനോട് പ്രതികരിച്ചത്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ബിജു മേനോൻ നായകനായെത്തിയ “സത്യം പറഞ്ഞാൽ വിശ്വസിക്കുവോ” എന്ന സിനിമയിലൂടെ സംവൃത തന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയിരുന്നു .നിലവില്‍ സോഫ്റ്റ് വെയർ എൻജിനീയറായ ഭർത്താവ് അഖിൽ ജയരാജനും മക്കൾക്കുമൊപ്പം അമേരിക്കയിൽ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ് സംവൃത ഇപ്പോള്‍ .