59 തടവുകാര്‍ക്ക് കൊവിഡ്; പൂജപ്പുര ജയില്‍ ഓഡിറ്റോറിയം നിരീക്ഷണകേന്ദ്രമാക്കി മാറ്റും

single-img
12 August 2020

പൂജപ്പുര സെന്‍ട്രല്‍ ജയിലിലിൽ 99 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 59 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ മുഴുവന്‍ തടവുകാരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം.

ഇതിന്റെ ഭാഗമായി ജയില്‍ ഓഡിറ്റോറിയം നിരീക്ഷണകേന്ദ്രമാക്കി മാറ്റും.എന്നാല്‍ രോഗം സ്ഥിരീകരിച്ച തടവുകാര്‍ക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായത് എന്ന കാര്യം ഇതുവരെ വ്യക്തമല്ല.