സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1212 പേര്‍ക്ക്; 1068 പേര്‍ക്ക് സമ്പര്‍ക്കം; രോഗ വിമുക്തി 880

single-img
12 August 2020

കേരളത്തിൽ ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതില്‍ 45 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശത്ത് നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

തിരുവനന്തപുരം- 266, മലപ്പുറം – 261, കോഴിക്കോട്- 93, കാസര്‍കോട് – 68, ആലപ്പുഴ -118, പാലക്കാട്- 81, എറണാകുളം- 121, തൃശ്ശൂര്‍- 19, കണ്ണൂര്‍- 31, കൊല്ലം- 5, കോട്ടയം – 76, പത്തനംതിട്ട- 19, വയനാട്- 12, ഇടുക്കി- 42 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

ഇന്ന് 880 പേര്‍ക്ക് രോഗം ഭേദമായപ്പോൾ അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മാത്രം 22 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍കോട് ചാലിങ്കല്‍ സ്വദേശി ഷംസുദ്ദീന്‍ (53), തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ് (50) എറണാകുളം അയ്യമ്പുഴയിൽ മറിയംകുട്ടി (77) കോട്ടയം കാരാപ്പുഴ സ്വദേശി ടി കെ വാസപ്പന്‍ (89), കാസര്‍കോട് സ്വദേശി ആദംകുഞ്ഞി (65) എന്നിവരാണ് മരണപ്പെട്ടത്.

രക്ഷാ പ്രവർത്തനത്തിനായി പെട്ടിമുടിയിലെത്തിയ ഒരു എന്‍ഡിആര്‍എഫ് അംഗത്തിനും ഒരു മാധ്യമപ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാ മാധ്യമപ്രവര്‍കരോടും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കെല്ലാം പരിശോധന ശക്തമാക്കും.

Media Briefing

Media Briefing

Posted by Chief Minister's Office, Kerala on Wednesday, August 12, 2020