രാജ്യത്ത് ജിഡിപി ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന് മുന്നറിയിപ്പ്; മോദി ഉണ്ടെങ്കില്‍ അത് സാധിക്കുമെന്ന് രാഹുൽ

single-img
12 August 2020

ഇന്ത്യയിൽ ജിഡിപി അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണന്‍ മൂര്‍ത്തിയുടെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി.

കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ജിഡിപി രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നായിരുന്നു നാരായണ മൂര്‍ത്തി നൽകിയ മുന്നറിയിപ്പ് . ‘നരേന്ദ്ര മോദി ഉണ്ടെങ്കില്‍ അത് സാധിക്കും’ എന്നായിരുന്നു രാഹുല്‍ ട്വീറ്റിലൂടെ ഇതിനോട് പ്രതികരിച്ചത്.

2019-ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉയർത്തിയ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ‘ മോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യമാണ്’ എന്നത്. ഇപ്പോൾ ഇന്‍ഫോസിസ് സ്ഥാപകന്റെ മുന്നറിയിപ്പിനെക്കുറിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ജിഡിപി 1947-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലുത്തെമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് നാരായണ മൂര്‍ത്തി ആശങ്ക പ്രകടിപ്പിച്ചത്.