കൊവിഡ് വാക്സിൻ: ഉപയോഗത്തിന് മുൻപ് സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കും: ഒമാന്‍

single-img
12 August 2020

കൊവിഡ് വൈറസിനെതിരെയുള്ള വാക്സിൻ ഒമാനിൽ ഉപയോഗിക്കുന്നതിനു മുമ്പ് അതിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി അറിയിച്ചു. മാത്രമല്ല, വാക്സിന്റെ അന്താരാഷ്ട്ര തലത്തിലെ അംഗീകാരം കൂടി പരിഗണിച്ചായിരിക്കും ഇതെന്നും മന്ത്രി ഡോ. അഹമ്മദ്‌ മുഹമ്മദ്‌ അൽ സൈദിയുടെ പ്രസ്താവനയിൽ പറയുന്നു.

രാജ്യത്ത് വാക്സിൻ തയ്യാറായിക്കഴിയുമ്പോഴേക്കും അതിന്റെ ലഭ്യത ഉറപ്പാക്കുവാൻ അന്താരാഷ്ട്ര കമ്പനികളുമായുള്ള ഏകോപനങ്ങളും ആരംഭിച്ച് കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.