പെട്ടിമുടി സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും ഗവര്‍ണറും; ദുരന്ത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കും

single-img
12 August 2020

മൂന്നാറിൽ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ സന്ദർശനം നടത്തും. ഇരുവരും നാളെ ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാര്‍ ആനച്ചാലിലെത്തി തുടര്‍ന്ന് റോഡ് മാര്‍ഗമായിരിക്കും പെട്ടിമുടിയിലേക്ക് പോകുക എന്നാണ് വിവരം. ദുരന്ത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പൂര്‍ണ്ണമായ ശേഷം ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ട് വാങ്ങും. വിശദമായ ചര്‍ച്ചക്ക് ശേഷം മാത്രമാകും തുടര്‍നടപടികള്‍ തീരുമാനിക്കുക. മുൻ തീരുമാന പ്രകാരം ദുരന്തത്തില്‍പ്പെട്ടവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കും.

അതേസമയം, അപകടത്തിന്‍റെ ആറാം ദിവസമായ ഇന്ന് മൂന്ന് പേരുടെ മൃതേദഹം കൂടി കണ്ടെത്തി. ഇതോടുകൂടി അപകടത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു.