ആ സ​ല്യൂ​ട്ട് ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ; കരിപ്പൂരിലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​കര്‍ക്ക് സ​ല്യൂ​ട്ട് ന​ൽ​കിയ പോ​ലീ​സു​കാ​ര​നെ​തിരെ ന​ട​പ​ടി​യി​ല്ല

single-img
11 August 2020

കഴിഞ്ഞ ദിവസം കരിപ്പൂരില്‍ നടന്ന വി​മാ​നാ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​ര്‍ക്ക് സ​ല്യൂ​ട്ട് ന​ൽ​കി ആ​ദ​രി​ച്ച പോ​ലീ​സു​കാ​ര​നെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​ ഉണ്ടാവില്ല. പോലീസുകാരന്റെ സ​ല്യൂ​ട്ട് നല്‍കിയ പ്രവൃത്തി ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ​യെ​ന്ന് സേ​ന​യി​ൽ വി​ല​യി​രു​ത്ത​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണ്ടെ​ന്ന തീരുമാനം ഉണ്ടായത്.

രക്ഷാപ്രവര്‍ത്തനം നടത്തിയ ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം നിരീക്ഷണത്തില്‍ കഴിയുന്നവരെ പോ​ലീ​സു​കാ​ര​ന്‍ വീ​ട്ടി​ലെ​ത്തി സ​ല്യൂ​ട്ട് ചെയ്തിരുന്നു. ഇതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം നടക്കുന്നത്. ആദ്യം ഈ ചിത്രം വ്യാജം എന്ന് കരുതി എങ്കിലും മ​ല​പ്പു​റ​ത്തെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ഹു​സൈ​നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ച്ച​ത് എന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു.