ഒന്നര നൂറ്റാണ്ട് പഴക്കമള്ള ക്രിസ്ത്യൻ പള്ളി തകർന്നു

single-img
11 August 2020

കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ചുങ്കം സെന്റ് പോള്‍സ് സിഎസ്‌ഐ ചര്‍ച്ച് തകര്‍ന്നു. കരുവേലി പാടശേഖരത്തില്‍ മടവീണുണ്ടായ വെള്ളപ്പൊക്കത്തിലാണ് പള്ളി തകർന്നത്. 151 വര്‍ഷം പഴക്കമുള്ള പള്ളിയാണ് തകര്‍ന്നു വീണത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പള്ളി തകര്‍ന്നുവീണത്. രണ്ട് പാടശേഖരങ്ങള്‍ക്ക് നടവില്‍ സ്ഥിതി ചെയ്യുന്ന പള്ളിയിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു.

പ്രദേശത്ത് മടവീഴ്ചയുണ്ടാകുമെന്ന് ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും മടവീഴ്ചയുണ്ടായിരുന്നു. നിരവധിപേരെ ഇതിനകം മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.