സുശാന്തിന്റെ മരണം: മുംബൈ പോലീസിനെതിരെ സുപ്രീം കോടതിയില്‍ സിബിഐ

single-img
11 August 2020

ബോളിവുഡ് താരമായ സുശാന്ത് സിംഗിന്റെ മരണത്തിൽ മുംബൈ പോലീസിനെതിരെ സിബിഐ സുപ്രീം കോടതിയിൽ. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ മുംബൈ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട മഹാരാഷ്ട്ര സർക്കാരിന്‍റെ സത്യവാങ് മൂലം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അതേപോലെ തന്നെ മുംബൈ സർക്കാരിന്റെ മൊഴിയെടുപ്പും നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്നും സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

ഇതുവരെ അന്വേഷണ ഭാഗമായി സുശാന്തിന്റെ കാമുകി റിയ ചക്രബർത്തി ഉൾപ്പടെ ആറ് പേർക്കെതിരെയാണ് സിബിഐ എഫ്ഐആ‌ർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. താരവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ നടി റിയ ചക്രവർത്തിയെയും അവരുടെ ചാർട്ടേഡ് അക്കൗണ്ടന്റിനെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയും ഉണ്ടായി.