മലപ്പുറത്തെ ജനങ്ങള്‍ക്ക് എന്റെ സല്യൂട്ട്, പൈലറ്റുമാരോട് ബഹുമാനം: സൂര്യ

single-img
11 August 2020

കരിപ്പൂർ വിമാന അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ചു കൊണ്ട് ഇതിനകം നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇതോടൊപ്പം എയര്‍ ഇന്ത്യയും തങ്ങളുടെ ആദരം അര്‍പ്പിക്കുകയുണ്ടായി.

ഇപ്പോൾ ഇതാ, തമിഴ് സൂപ്പര്‍ താരം സൂര്യയും മലപ്പുറത്തെ അഭിനന്ദിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതിയിരിക്കുന്നു. ”ദുരന്തത്തിൽ വേദനയിലൂടെ കടന്നു പോകുന്ന കുടുംബങ്ങളുടെ സങ്കടത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. മലപ്പുറത്തെ ജനങ്ങള്‍ക്ക് എന്റെ സല്യൂട്ട്, പൈലറ്റുമാരോട് ബഹുമാനം” എന്നായിരുന്നു സൂര്യ ട്വീറ്റ് ചെയ്തത്.