തലച്ചോറിലെ രക്തസ്രാവം: പ്രണബ് മുഖർജിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

single-img
11 August 2020

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന്  അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റെഫറൽ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ചെന്നും, വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയാണ് എന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

ശസ്ത്രക്രിയയ്ക്കു മുൻപ് നടത്തിയ പരിശോധനയിൽ പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രണബ് മുഖർജി തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തു വിട്ടത്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകാനും, കോവിഡ് ടെസ്റ്റിന് വിധേയരാകാനും പ്രണബ് മുഖർജി ആവശ്യപ്പെട്ടിരുന്നു.