മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കാര്യമാക്കേണ്ടെതില്ല: എ കെ ബാലന്‍

single-img
11 August 2020
film industry drug use ak balan

സോഷ്യൽ മീഡിയയിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കാര്യമാക്കേണ്ടെന്ന് മന്ത്രി എകെ ബാലന്‍. സോഷ്യൽ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ കണ്ട് പേടിക്കേണ്ടവരാണോ മാധ്യമപ്രവര്‍ത്തകര്‍? ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കാര്യമാക്കേണ്ടെതില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പ്രചരണം അന്വേഷിക്കാന്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയിൽ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടിരുന്നു. കേരളാ പൊലീസിലെ
ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും സൈബര്‍ ഡോമിനുമാണ് അന്വേഷണ ചുമതല.

പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ നിഷ പുരുഷോത്തമനും എംജി കമലേഷിനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള അധിക്ഷേപ പ്രചരണം നടന്നതിനെ തുടര്‍ന്നാണ് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ പരാതി നല്‍കിയത്.