ഇനിയും പെൻഷൻ: ഓണത്തിനു രണ്ടുമാസത്തെ പെൻഷൻ കൂടി മുൻകൂറായി ജനങ്ങളുടെ കെെയിലെത്തും

single-img
11 August 2020

രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം പൂർത്തിയാകുന്നതിനിടെ, ജൂലൈ – ഓ​ഗസ്റ്റ് മാസങ്ങളിലെ പെൻഷൻ കൂടി നൽകാൻ തീരുമാനം. ഓണത്തിന്‌ മുമ്പ്‌ ഇവയും വിതരണം ചെയ്യാൻ ധനവകുപ്പ് തീരുമാനിച്ചു. നിലവിൽ മെയ്‌, ജൂൺ മാസങ്ങളിലെ പെൻഷനാണ്‌ വിതരണം ചെയ്യുന്നത്‌. ജൂലൈയിലെയും ഓ​ഗസ്റ്റിലെയും മുൻകൂറായാണ് നൽകുക.  

70 ലക്ഷത്തോളം പേർക്ക്‌ കുറഞ്ഞത്‌ 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത്‌ വീണ്ടും കൈകളിലെത്തും. പെൻഷൻ മസ്‌റ്ററിങ്‌ 15 മുതൽ തൽക്കാലത്തേ‌ക്ക്‌ നിർത്തിവയ്‌ക്കാൻ  ധനവകുപ്പ്‌ നിർദേശം നൽകി. അഞ്ചുമാസത്തെ പെൻഷൻ കഴിഞ്ഞ മെയിൽ വിതരണം ചെയ്‌തിരുന്നു.

ഓണക്കാല ആനുകൂല്യം ഇത്തവണയും തുടരുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ വ്യക്തമാക്കി.  ബോണസ്, ഫെസ്റ്റിവൽ അലവൻസ്, അഡ്വാൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ജീവനക്കാർക്കും തൊഴിലാളികൾക്കും മുമ്പ്‌ ലഭിച്ചിരുന്നു. 100 ദിവസം തികച്ച തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ വീതം നൽകാറുണ്ട്. ഇവയെല്ലാം ഈ കോവിഡ്‌കാല പ്രതിസന്ധിയിലും ഉറപ്പാക്കാനാണ്‌ ശ്രമമെന്നും ധനമന്ത്രി അറിയിച്ചു.