സച്ചിൻ പെെലറ്റിൻ്റെ മടങ്ങിവരവ് ബി​ജെ​പി​യു​ടെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ മു​ഖ​ത്തി​നേ​റ്റ അ​ടി​: കെ സി വേണുഗോപാൽ

single-img
11 August 2020

സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ മ​ട​ങ്ങി​വ​ര​വിനെ തുടർന്ന് ബിജെപിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ മ​ട​ങ്ങി​വ​ര​വ് ബി​ജെ​പി​യു​ടെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ മു​ഖ​ത്തി​നേ​റ്റ അ​ടി​യാ​ണെ​ന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വി​മ​ത എം​എ​ൽ​എ​മാ​ർ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ച​തി​ൽ പൈ​ല​റ്റ് ക്യാ​മ്പ് സ​ന്തു​ഷ്ട​രാ​ണെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​​റി പ​റ​ഞ്ഞു.

കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യും ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് ബിജെപി. സ​ച്ചി​ൻ പൈ​ല​റ്റും മു​ഖ്യ​മ​ന്ത്രി​യും ഇപ്പോൾ സ​ന്തു​ഷ്ട​രാ​ണ്. ഇ​ത് ബി​ജെ​പി​യു​ടെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ മു​ഖ​ത്തി​നേ​റ്റ നേ​രി​ട്ടു​ള്ള അ​ടി​യാ​ണ്. ഇ​ത് യ​ഥാ​ർ​ഥ​ത്തി​ൽ ബി​ജെ​പി​യു​ടെ തെ​റ്റാ​യ ചെ​യ്തി​ക​ൾ​ക്കു​ള്ള സ​ന്ദേ​ശ​മാ​ണ്- വേ​ണു​ഗോ​പാ​ൽ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ട് പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ സ​ച്ചി​ൻ പൈ​ല​റ്റ് ത​ന്‍റെ ആ​വ​ലാ​തി​ക​ൾ വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. അ​വ​ർ തു​റ​ന്ന ച​ർ​ച്ച​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ത്തി​യ​ത്. ഈ ​കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം സ​ച്ചി​ൻ പൈ​ല​റ്റ് ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ എ​ഐ​സി​സി മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ക്കാ​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി തീ​രു​മാ​നി​ച്ചു- വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ‌​ത്തു.